കൊച്ചി: തന്നെ അവതാരം എന്ന് വിളിച്ച് അധിക്ഷേപിച്ച യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ വിജില്‍ മോഹന്‍ മറുപടിയുമായി നടി റിനി ആന്‍ ജോര്‍ജ്. ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരമാണ് താന്‍ എന്ന് റിനി ഫേസ്ബുക്കിലൂടെ മറുപടി നല്കി.
വി.ഡി. സതീശന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിഐപിയായി എത്തിയ റിനിയെ അവതാരമെന്നാണ് വിജില്‍ മോഹന്‍ അധിക്ഷേപിച്ചത്. ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണമെന്നും സ്വപ്നയും സരിതയും കയറിയതിന്റെ ഫലം രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ അനുഭവിച്ചത് നമുക്ക് അറിയാമെന്നും വിജില്‍ പറഞ്ഞിരുന്നു.
എന്നാല്‍ "ഒരു പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങില്‍ ഒരു പെണ്‍കുട്ടിയെ വളഞ്ഞിട്ടു കൂവി വിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലര്‍ക്കും രേവന്ത് റെഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോള്‍ രക്തം തിളയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതില്‍ സന്തോഷം. ഇങ്ങനെ തന്നെ ആയിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനം. മാതൃക രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്നെ അവതാരം എന്ന് വിളിച്ചു കളിയാകുന്നവര്‍ക്കായി അതെ ഞാന്‍ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരം',-ഇതായിരുന്നു റിനിയുടെ മറുപടി.